കോട്ടയത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അഭിഭാഷകന് ദാരുണാന്ത്യം.



കോട്ടയം: എംസി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് ദാരുണാന്ത്യം. തിരുവനന്തപുരം മരുതംകുഴി എം.കെ.പി നഗറിൽ ശരത് ശങ്കർ എസ് (25) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു അഭിഭാഷകൻ തിരുനന്തപുരം വഞ്ചിയൂർ ശ്രീചിത്രലൈനിൽ അഞ്ജിത ഭവനിൽ അമലിനെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post