വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തു.. യുവാവ് അറസ്റ്റിൽ…


വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കോഴിക്കോട് താമരശ്ശേരിയിൽ കേസിന് ആസ്പദമായ സംഭവം. ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു സംഭവം . കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.തുടർന്ന് ഇന്ന് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Previous Post Next Post