കഴുത്ത് ഞെരിച്ച് കാലുകൾ മുറിച്ച് അരുംകൊല; മകൾക്ക് കുട്ടികളുണ്ടാകാൻ രണ്ട് വയസുകാരനെ ബലി നൽകി


പട്ന: ബിഹാറിൽ രണ്ട് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ യുവതിയുൾപ്പെടെ അഞ്ച് പേർ പിടിയിൽ. മകൾ ​ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് സംഭവം.
ഉത്തർപ്രദേശ് സ്വദേശിയായ കുട്ടി ജനുവരി 22നാണ് ബിഹാറിലെത്തുന്നത്. അമ്മയോടൊപ്പം അമ്മയുടെ സഹോദരന്റെ വിവാഹത്തിനായി എത്തിയതായിരുന്നു കുട്ടി. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

 

Previous Post Next Post