യുവതി ജോലി ചെയ്യുന്ന പച്ചക്കറി കടയിൽ കയറിയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. വിവരം ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ലൈംഗിക ചേഷ്ടകൾ കാണിക്കുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്തതിനാണ് പരാതി നൽകിയത്. മുൻപും ഇയാൾക്ക് എതിരെ സമാനമായ കേസുണ്ട്.സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ പൊലീസ് നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.