കെ‌ജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാവും!! പ്രവചനവുമായി കോൺഗ്രസ്



ചണ്ഡീഗഢ്: ഡൽഹിയിൽ പരാജയം നേരിട്ട മുൻ മുഖ്യമന്ത്രിയും ആംആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന പ്രവചനവുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബ് നിയമസഭയിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റും അടുത്തിടെ ആംആദ്മി പാർട്ടി അധ്യക്ഷൻ അമർ അറോറയുടെ പ്രതികരണവും കൂട്ടിവായിച്ചാണ് പഞ്ചാബ് കോൺഗ്രസ് ഇത്തരമൊരു സാധ്യത മുന്നോട്ടു വയ്ക്കുന്നത്.

''ഒരു ഹിന്ദുവിനും പഞ്ചാവ് മുഖ്യമന്ത്രിയാവാം. മുഖ്യമന്ത്രി പദം അലങ്കരിക്കുന്നയാളുടെ കഴിവിനാണ് പ്രാധാന്യം. അതിനെ ഹിന്ദു-സിഖ് എന്നീ കണ്ണികളിലൂടെ വേർതിരിക്കേണ്ടതില്ല.''- എന്നായിരുന്നു അറോറയുടെ പ്രതികരണം.
Previous Post Next Post