രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വൻ ബോംബ് ശേഖരം കണ്ടെത്തി. കോഴിക്കോട് ചെക്യാട് പാറച്ചാലിലാണ് സംഭവം. പതിനാല് സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ അടക്കമാണ് കണ്ടെത്തിയത്. രണ്ട് വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്.ബി എസ് എഫ് റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു ബോംബുകൾ. രഹസ്യ വിവരത്തെ തുടർന്ന് വളയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.