പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി...

മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലുള്ള പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കും. അതേസമയം പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ‍ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
Previous Post Next Post