ബംഗാൾ ഉൾക്കടലിൽ ഭൂചലനം.. ജാഗ്രത




ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയട്ടുണ്ട്. പുലർച്ചെ 6.10നാണ് ഭൂചലനമുണ്ടായത്. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.. ഭൂകമ്പം കൊൽക്കത്ത നിവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Previous Post Next Post