നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് തൃശ്ശൂർ റെയിഞ്ച് ഡിഐജി ഹരിശങ്കർ അറിയിച്ചു. കുറ്റമറ്റ രീതിയിലായിരുന്നു പൊലീസ് അന്വേഷണമെന്നും 2019 ലെ, സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതക കേസിൻ്റെയുൾപ്പടെ വിശദാംശങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ പൊലീസ് യോഗം ചേർന്നു. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. അതേ സമയം, ജാമ്യ ഉപാധി ലംഘിച്ചു എന്ന് കണ്ടെത്തിയിട്ടും ചെന്താമരക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് വീഴ്ചയാണെന്ന് കണ്ടെത്തി. നിലവിലെ കേസ് അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കും.
നെന്മാറ ഇരട്ടക്കൊലപാതക കേസ്: കുറ്റപത്രം ഉടൻ സമർപ്പിക്കും
Kesia Mariam
0
Tags
Top Stories