മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി രാജു അന്തരിച്ചു



കൊച്ചി : സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു.സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.
أحدث أقدم