കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു




ന്യൂഡൽഹി : കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

28ന് സംസ്ഥാനത്തെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തും. മുന്‍ കെപിസിസി അധ്യക്ഷന്മാരേയും എംപിമാരെയും വിളിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസിൽ അസ്വാരസ്യം തുടരുന്നത് ഘടകകക്ഷികളെ അലോരസപ്പെടുത്തി യിട്ടുണ്ട്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയിരിക്കുന്ന സമയത്ത് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം എന്നാണ് അവരുടെ ആവശ്യം.
നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് സംസ്ഥാനത്ത് മേൽകൈയുണ്ട് .ഇത് നഷ്ടപ്പെടുത്തി കളയരുത് എന്ന് അവർ ആവശ്യപ്പെട്ടു.
Previous Post Next Post