ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.
ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു. ഇവരെ കേട്ട ശേഷം കമ്മറ്റി പുതിയ റിപ്പോർട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കും. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീർപ്പിലേക്ക് പോവുക.