പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്‍റിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി



കൊച്ചി: പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്‍റിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. ലാലി വിന്‍സന്‍റിനെതിരായ ആക്ഷേപം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിൽ വിശദവാദം കേൾക്കാനായി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയാണ് ലാലി.

പകുതി വില തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ സൗത്ത് പൊലീസെടുത്ത കേസിലാണ് ലാലി വിന്‍സന്‍റിനെ പ്രതി ചേര്‍ത്തിക്കുന്നത്. വഞ്ചനാ കുറ്റമടക്കം ചുമത്തിയ കേസില്‍ നിലവിൽ ഏഴാം പ്രതിയാണ് ലാലി. അഭിഭാഷക കൂടിയായ താന്‍ ഒന്നാം പ്രതി അനന്തകൃഷ്ണന്‍ നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും തന്‍റെ സൽപേരിന് കളങ്കം വരുത്താനായി മനഃപൂർവം കേസിൽ പ്രതി ചേർത്തതാണെന്നും ലാലി വിൻസന്‍റ് പ്രതികരിച്ചു.
Previous Post Next Post