റോം: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ തുടരുന്നതിനാൽ പ്രതിവാര പ്രാർഥനാ പരിപാടികൾ റദ്ദാക്കി വത്തിക്കാൻ. ശ്വാസ കോശ അണുബാധയെത്തുടർന്നാണ് 88 കാരനായ പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശുദ്ധ വർഷവുമായി ബന്ധപ്പെട്ട പരിപാടികളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ് നിലവിലെ സാഹചര്യം. കാൽനൂറ്റാണ്ടിലൊരിക്കൽ നടത്തുന്ന ആഘോഷത്തിൽ ഏകദേശം 30 ദശലക്ഷം പേരെയാണ് റോമിലേക്ക് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പോപ്പിന്‍റെ അസുഖം സങ്കീർണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാൽ ഇവയെല്ലാം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. പല തരം വൈറസുകളും ബാക്റ്റീരിയയും പോപ്പിന്‍റെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെറുപ്രായത്തിൽ തന്നെ ശ്വാസകോശ അണുബാധയെത്തുടർന്ന് പോപ്പിന്‍റെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം എടുത്തു മാറ്റിയിരുന്നു. അതിനാൽ തന്നെ ശിശിരകാലത്ത് അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് ബാധിക്കാറുമുണ്ട്.