വടകരയില്‍ എംഡിഎംഎയുമായി യുവാവിനെ പിടികൂടി...



വടകരയില്‍ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടിഎം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. 0.65 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐ വിവി ഷാജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Previous Post Next Post