കാട്ടുപന്നികൾ പെരുകുന്നതിനാൽ അവയെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്. കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. വന്യമൃഗ പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു.
രാജ്യത്തിൻറെ നട്ടെല്ല് കർഷകരാണ് എന്ന് അഭിപ്രയപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. കാട്ടുപന്നികളുടെ എണ്ണം എടുത്ത ശേഷം കൂടുതൽ ഉള്ളവയെ കൊന്ന് ജങ്ങൾക്ക് ഭക്ഷിക്കുവാൻ നൽകണം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് യോജിപ്പ് ഇല്ല. വന്യമൃഗ പെരുപ്പം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യാവിശ്യമാണ്’, ഡോ. ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു