കഞ്ചാവ് ഉപയോഗിച്ച ശേഷം കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ.



കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പെരുമണ്ണ-കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫിജാസാണ് പന്തീരങ്കാവ് പൊലീസിന്‍റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫിജാസിനെ പരിശോധിച്ചത്. തുടർന്ന് പോക്കറ്റിൽ നിന്ന്, വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്‍റെ ബാക്കി പൊലീസ് കണ്ടെടുത്തു.

വ‍്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെരുമണ്ണ-കോഴിക്കോട് റൂട്ടിൽ ഓടുന്ന KL 57 J 1744 നമ്പർ റോഡ് കിങ് എന്ന സിറ്റി ബസിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Previous Post Next Post