സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന്…ചർച്ചയാകുന്ന പ്രധാന വിഷയങ്ങൾ…





കുന്നംകുളം : സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ രാവിലെ 9ന് ആരംഭിക്കും.ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തും. അതെ തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.


ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തിന്‍റെ സജീവ ചര്‍ച്ചയിലെത്തിയേക്കാം.
Previous Post Next Post