റിമാൻഡിലായതിനു പിന്നാലെ ശാരീരിക അവശതകളെ തുടർന്നാണ് പിസിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ജാമ്യം തേടി പി.സി ജോർജ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി കോടതി നാളെ പരിഗണിക്കും
നേരത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുഴുവൻ മുസ്ലീങ്ങളും വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം