ചുങ്കത്തറയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്





മലപ്പുറം ചുങ്കത്തറയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ ആണ് ഇന്ന് മരിച്ച നിലയിൽ കണ്ടത്തിയത്. ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചുങ്കത്തറ ടൗണിൽ  ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിലാണ് രാവിലെ മരിച്ച നിലയിൽ തങ്കമ്മയെ കണ്ടെത്തിയത്. 

Previous Post Next Post