മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു...


വെയിൽസ് യുകെയിലെ നോർത്ത്
വെയിൽസിൽ മലയാളി നഴ്‌സ് അന്തരിച്ചു. കോൾവിൻ ബേയിൽ താമസിക്കുന്ന സിബി ജോർജിൻ്റെ ഭാര്യ പുഷ്‌പ സിബി (48) ആണ് മരിച്ചത് . തൃശൂർ പറയന്നിലം വീട്ടിൽ കുടുംബാംഗമാണ്. കാൻസർ ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഡെൻബി ഷെയർ ഗ്ലാൻ ക്ലവയ്‌ഡ് എൻഎച്ച്എസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

കോൾവിൻ ബേ എൻഎച്ച്എസ് കമ്മ്യൂണിറ്റി ഹോസ്‌പിറ്റലിലെ നഴ്സായിരുന്നു പുഷ്‌പ സിബി. മക്കൾ: ഡാനിയ, ഷാരോൺ, റൊണാൾഡ്.
മരുമകൻ: ടോണി കല്ലൂപറമ്പൻ (ആലപ്പുഴ). സംസ്‌കാരം പിന്നീട് നടക്കും.

أحدث أقدم