നടൻ ബാലയ്ക്കെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. താനുമായുള്ള വിവാഹത്തിന് ശേഷവും ബാല പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി എലിസബത്ത്.ബാലയെ ഒരുപാട് സ്നേഹിച്ചു പോയതു കൊണ്ടാണ് ഈ മർദനങ്ങൾക്കെതിരെ പൊലീസിൽ പരാതി എഴുതി നൽകാതിരുന്നതെന്നും എലിസബത്ത് പറയുന്നു.
കല്യാണം കഴിഞ്ഞതിനു ശേഷം അയാൾ വേറെ പെണ്ണുങ്ങളെ ഒക്കെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്നുണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞിരുന്നു. എന്നെ പലരും വിളിച്ചു പറഞ്ഞിരുന്നു. അത് അറിഞ്ഞിട്ടാണ് ഞാൻ ഇറങ്ങി പോന്നത്. ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും എനിക്ക് അടി കിട്ടിയിട്ട് നമ്മൾ സ്റ്റേഷനിലൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴേക്കും ഇയാൾ ഇവിടുന്ന് ഓടി വേറെ സ്ഥലത്തേക്ക് പോയി.
അപ്പോൾ അവർ പറഞ്ഞു പരാതി എഴുതി തരണമെന്ന്! അപ്പോഴും എനിക്ക് ആളെ ഇഷ്ടമാണല്ലോ. അതുകൊണ്ട് ഞാൻ പരാതി എഴുതി കൊടുത്തില്ല. പക്ഷേ, പിന്നെ ആള് തിരിച്ചു വീട്ടിലേക്ക് വരുന്നില്ല. ഞാൻ ഇറങ്ങി പോയാലേ പുള്ളി വരുള്ളൂ എന്നാണ് ഡിമാൻഡ്. അപ്പോൾ പിന്നെ ഞാൻ ഇറങ്ങി പോകാണ്ടിരുന്നിട്ട് കാര്യമില്ലല്ലോ.വീട്ടിൽ ഒരു നായ്ക്കുട്ടിയുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നായ്ക്കുട്ടിയെ.പക്ഷേ, ഞാൻ നായ്ക്കുട്ടിയെ എടുത്തുകൊണ്ടു പോയാൽ ഞാൻ അതിനെ കട്ടു കൊണ്ട് പോയി എന്ന് പറയും. ഞാൻ അങ്ങനെ കരുതാൻ കാരണമുണ്ട്. പണ്ട് എനിക്ക് ന്യുമോണിയ വന്നിട്ട് ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നും മാറി നിന്നിരുന്നു. ആ സമയത്ത് ഇയാൾ പ്രചരിപ്പിച്ചത് ഞാൻ ഇവിടെ നിന്ന് 25 ലക്ഷം രൂപ കട്ടു കൊണ്ടുപോയി എന്നാണ്. അങ്ങനെ രൂപ കട്ടു കൊണ്ടുപോയ ആളാണെങ്കിൽ പിന്നെ വീണ്ടും എന്തിനാണ് വിളിച്ചു കയറ്റിയത്?എന്നും എലിസബത്ത് ചോദിക്കുന്നു.
ചിലർക്ക് ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന് പേടി ഉണ്ട്. പക്ഷെ ഞാൻ അതൊക്കെ ചെയ്യാനാണെങ്കിൽ മുൻപ് ഇയാളുടെ കൂടെ ജീവിക്കുമ്പോൾ ചെയ്യുമായിരുന്നു. അതിൽ കൂടുതൽ ഒന്നും ഇനി പറ്റാനില്ല. അതിൽ കൂടുതലൊക്കെ ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനി എന്തായാലും കുഴപ്പമില്ല. ഇനിയിപ്പോൾ എന്നെ കൊന്നാലും എന്റെ തുണിയില്ലാത്ത ചിത്രം ഇട്ടാലും കുഴപ്പമില്ല. ഇനി എല്ലാം നേരിടാൻ ഞാൻ തയാറാണ് എന്നും അവർ പറയുന്നു.