
കൊല്ലo കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം. കൊലക്കേസ് പ്രതികളും മറ്റുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് സ്പെഷ്യൽ ബ്രാഞ്ച് പോലും വിവരം അറിഞ്ഞത്. ആവേശം സിനിമ മോഡലിലായിരുന്നു ജന്മദിനാഘോഷo. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ് കരുനാഗപ്പള്ളിയിൽ ആഘോഷത്തിനായി എത്തിയത്. ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം.