കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി...



കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി കുമ്മങ്കോട്ടെ ടി കെ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിച്ച അൽഫാമിലാണ് പുഴുക്കളെ കണ്ടെത്തിയത്. പിന്നാലെ നാദാപുരം ഗവ ആശുപത്രി ആരോഗ്യവകുപ്പ് എച്ച് ഐ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതർ കാറ്ററിംഗ് യൂണിറ്റിലെത്തി പരിശോധന നടത്തി. തുടർന്ന് ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും പിന്നാലെ സ്ഥാപനം പൂട്ടിക്കുകയുമായിരുന്നു.

Previous Post Next Post