വർഷത്തിൽ ഏകദേശം 60 ൽ അധികം ജീവനക്കാർ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരണപ്പെടുന്നുവെന്നാണ് കണക്കുകൾ. ഒപ്പം ആത്മഹത്യ നിരക്കും. ഈ സാഹചര്യത്തിലാണ് ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഒപ്പം മുഴുവൻ ജീവനക്കാരെയും കാരുണ്യ പദ്ധതിയുടെ ഭാഗമാക്കുകയും, പരമാവധി ഈ മാസം തന്നെ ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ശ്രമിക്കുമെന്നു, ഇതോടെ ശമ്പളത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം കുറയുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയ്ക്ക് സ്വന്തമായി ലാബ് തുടങ്ങാനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.