ഇന്ന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ വിപണന കമ്പനികൾ.വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപയാണ് കുറച്ചത്.1797 രൂപയാണ് ഇനി വില . ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും