കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ അഴിമതി ആരോപണവുമായി കെഎസ്‌യു. കണ്ണൂരിൽ ആശുപത്രിക്കായി വാങ്ങിയ ഭൂമി ഇടപാടിൽ ബിനാമി കമ്പനി ഇടപാട് എന്നിവയിലടക്കം പി.പി. ദിവ്യയ്ക്ക് പങ്കുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോപണങ്ങളിൽ ദിവ്യക്ക് കൃത്യമായ മറുപടിയില്ല, ദിവ്യ പഠിച്ച കള്ളിയാണ്. ദിവ്യ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു വിജിലൻസിൽ പരാതി നൽകി. തെളിവുകൾ നിരത്തിയാണ് പരാതി നൽകിയിരിക്കുന്നത്.