സിആർപിഎഫ് ക്യാംപിൽ വെടിവയ്പ്.. സഹപ്രവർത്തകരെ കൊലപ്പെടുത്തി ജവാൻ ജീവനൊടുക്കി…


സിആർപിഎഫ് ക്യാംപിൽ വെടിവയ്പ്. രണ്ടു സഹപ്രവർത്തകരെ വെടിവച്ചു കൊന്ന് ജവാൻ ആത്മഹത്യ ചെയ്തു. എട്ടുപേർക്ക് പരുക്കേറ്റു.മണിപ്പൂരിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള ക്യാംപിൽ  ഇന്നലെ രാത്രി  എട്ടു മണിയോടെയാണ് സംഭവം.120 ാം ബറ്റാലിയനിലെ ജവാനാണ് ആക്രമണം നടത്തിയതെന്ന് മണിപ്പുർ പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങൾ അറിവായിട്ടില്ല. പരുക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റി.


Previous Post Next Post