
വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം സ്വദേശിയായ അസീസുര്‍ റഹ്‌മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് ഇയാള്‍ മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ രണ്ടുതവണ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. പാണ്ടിക്കാട് എസ്.ഐ രമേശ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, അനൂപ്, എസ്.സി.പി.ഒമാരായ ഷമീര്‍ കരുവാരകുണ്ട്, ഹാരിസ് ആലുംതറക്കല്‍, സജീര്‍, മധു അനില്‍, രജീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.