13 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി… അന്വേഷണം...



ആലുവയിൽ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 


ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയതാണ് കുട്ടി. പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. ഇതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സാമ്പത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്നങ്ങളില്ലെന്ന് വീട്ടുകാർ പറയുന്നു. പൊലീസ് ഫോൺ കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. 

ലഹരി മാഫിയയുടെ കയ്യിൽ പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കുടുംബത്തിൻ്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്. 
Previous Post Next Post