പരീക്ഷയ്ക്കു പോയ പെൺകുട്ടി തിരിച്ചെത്തിയില്ല; കോഴിക്കോട് 13 കാരിയെ കാണാനില്ലെന്ന് പരാതി




കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ (13) യെയാണ് ചൊവ്വാഴ്ച (march 11) മുതൽ കാണാതായത്.

സംഭവത്തിൽ താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. പരിക്ഷയെഴുതാനായി പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവിന്‍റെ പരാതി. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.


Previous Post Next Post