ട്രെയിൻ പാളം തെറ്റി; 25 പേർക്ക് പരിക്ക്

   

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെർഗുണ്ടി സ്റ്റേഷന് സമീപം ബെംഗളൂരു-കാമാഖ്യ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ 11 കോച്ചുകൾ പാളം തെറ്റി.  

ഞായറാഴ്ച രാവിലെ 11.54 ഓടെയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിഒആർ) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), ഇസിഒആർ ജനറൽ മാനേജർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. അപകട ദുരിതാശ്വാസ, മെഡിക്കൽ ദുരിതാശ്വാസ ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. 
Previous Post Next Post