വായിൽ മത്സ്യം കുടുങ്ങി.. ആലപ്പുഴ 26 കാരന് ദാരുണാന്ത്യം…


വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം നടന്നത് .പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്.ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോകുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കരട്ടി എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്.


Previous Post Next Post