വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ 3.85 കോടി രൂപയുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളും





മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കൂടുതൽ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളും. 207 വായ്പകളിലായി 3.85 കോടി രൂപയാണ് എഴുതിത്തള്ളുന്നത്. കേരള ബാങ്ക് ചൂരൽമല, മേപ്പാടി ശാഖകളിലേതാണ് വായ്പകൾ.

മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നായി 207 വായ്പകളാണ് കേരള ബാങ്ക് എഴുതി തള്ളുന്നത്.

കൂടുതൽ വായ്പകളും അനുവദിക്കും. കുടുംബശ്രീ അംഗങ്ങൾക്കായി രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾ അനുവദിക്കാനും തീരുമാനിച്ചു.കൺസ്യൂമർ, പേഴ്സണൽ വായ്പ പദ്ധതി നടപ്പിലാണ് അനുവദിക്കുക. നേരത്തെ ഒൻപത് വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു.





Previous Post Next Post