3 മാസത്തിനകം അതിജീവിതയെ വിവാഹം കഴിക്കണം; ബലാത്സംഗക്കേസിൽ പ്രതിക്ക് ജാമ്യം നൽകി അലഹാബാദ് ഹൈക്കോടതി




ലഖ്നൗ: 3 മാസത്തിനുള്ളിൽ അതിജീവിതയെ വിവാഹം കഴിക്കണെന്ന ഉപാധിയോടെ ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം നൽകി അലഹാബാദ് ഹൈക്കോടതി. ബലാത്സംഗത്തിനു പുറമേ അതിജീവിതയുടെ ചിത്രം ഓൺലൈനിലൂടെ പുറത്തു വിട്ട് യുവതിയെ ചൂഷണം ചെയ്ത പ്രതിക്കാണ് കോടതി ജാമ്യം നൽകിയത്. രാജസ്ഥാൻ സ്വദേശിയായ 26 കാരനും അതിജീവിതയും കഴിഞ്ഞ വർഷം പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിചയപ്പെട്ടത്. ഫെബ്രുവരി മുതൽ പല തവണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു എന്നു കാണിച്ച് 2024 മേയിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ഇതു പ്രകാരം കേസെടുത്ത പൊലീസ് സെപ്റ്റംബറിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഒക്റ്റോബർ 3ന് ആഗ്ര സെഷൻസ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. അതിനു ശേഷമാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

ഉത്തർപ്രദേശ് പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി യുവതിയെ ചൂഷണം ചെയ്തുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതു മാത്രമല്ല ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി 9 ലക്ഷം രൂപയും വാങ്ങി.
Previous Post Next Post