ഹോൾസൈൽ കച്ചവടത്തിൽ പ്രധാനി; സാധനം എവിടെ എപ്പോൾ എങ്ങനെ വേണമെങ്കിലും എത്തിക്കും; ! രണ്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ ഒഡീഷയിൽ നിന്നും കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 25000 ത്തിന് ഹോൾസെയിൽ വിൽപ്പന !





കൊച്ചി: രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.


ആലുവ എസ്.എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോൾസെയിലായിട്ടാണ് വിൽപ്പന. ഇയാൾ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ, പെരുമ്പാവൂർ എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.
Previous Post Next Post