മലപ്പുറം : മഞ്ചേരിയിൽ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചെരണിയിൽ വെച്ചാണ് അപകടമുണ്ടായത്. നാല് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.
ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.