ആലുവയിൽ 7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ...



കൊച്ചി: ആലുവയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് സ്വദേശി അബ്ദുല്ല മാലിത‍്യ എന്നയാളാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 7 കിലോ കഞ്ചാവും തൂക്കി നോക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. നാലു പൊതികളിലായി ആ‍യിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വ‍്യാഴാഴ്ച രാത്രിയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് അബ്ദുല്ലയെ പിടികൂടിയത്. അവധികാലം കഴിഞ്ഞ് വ‍്യാഴാഴ്ച വൈകിട്ടോടെയാണ് ബംഗാളിൽ നിന്നും ട്രെയിനിൽ ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. അർധരാത്രി വരെ സ്റ്റേഷനിൽ കാത്തിരുന്ന അബ്ദുല്ല വീട്ടിലേക്ക് മടങ്ങും വഴി എടത്തലയിൽ വച്ചാണ് പിടിയിലായത്.
Previous Post Next Post