സി.പി.എം സംസ്ഥാനസമിതിയിൽ 89 അംഗങ്ങൾ: 15 പുതുമുഖങ്ങൾ





കൊല്ലം : സി.പി.എം സംസ്ഥാന
സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. ആകെ 89 അംഗങ്ങളാണ് പുതിയ സംസ്ഥാന സമിതിയിലുള്ളത്. ഇതിൽ 15 പേർ പുതുമുഖങ്ങളാണ്.

മന്ത്രി ഡോ. ആർ. ബിന്ദു, ഡി.കെ. മുരളി എം.എൽ.എ, ഡി.വൈ.എഫ്.ഐ സം സ്ഥാന പ്രസിഡണ്ട് വി. വസീഫ്, സെക്രട്ടറി വി.കെ സനോജ് എന്നിവർ സംസ് ഥാന കമ്മറ്റിയിൽ 

ജോൺ ബ്രിട്ടാസ് എം.പി,
ബിജു കണ്ടകൈയും സംസ്ഥാന കമ്മറ്റിയിലേക്ക് 

കോട്ടയത്ത് നിന്നും ടി.ആർ രഘുനാഥ്, ആലപ്പുഴയിൽ നിന്നും കെ.പ്രസാദും, കൊ ല്ലത്ത് നിന്നും എസ്. ജയ മോഹനും സംസ്ഥാന കമ്മ റ്റിയിൽ. 

കെ. ശാന്തകുമാരി ( പാല ക്കാട്) എം.പ്രകാശൻ (കണ്ണൂർ) എന്നിവരും കൊച്ചി മേയർ എം. അനിൽകുമാറും സംസ്ഥാന സ മിതിയിൽ . 

വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, കോഴിക്കോട് നിന്ന് എം. മഹബൂബ്, തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, 
എം.രാജഗോപാൽ, വി.പി അനിൽകുമാർ എന്നിവരേയും സംസ്ഥാന സമിതിയീലേക്ക് തെരെഞ്ഞെടുത്തു.

കെ.കെ. ശൈലജ എം. എൽ. എ, എം.വി.ജയരാജൻ, സി.എൻ. മോഹനൻ എ ന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങളായും.
Previous Post Next Post