പാലാ സെന്റ്.തോമസ് റ്റി റ്റി ഐയുടെ 91-മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു


പാലാ: പാലാ സെന്റ്.തോമസ് റ്റി.റ്റി.ഐയുടെ 91-മത് വാർഷികാഘോഷവും സുദീർഘവർഷത്തെ മഹത്തായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന ആദരണീയരായ, പ്രിൻസിപ്പൽ . സിബി പി.ജെ., ജാൻസി ഇമ്മാനുവേൽ എന്നി വർക്കു സ്നേഹോഷ്‌മളമായ യാത്രയയപ്പും 2025 മാർച്ച് 5 ബുധനാഴ്ച്ച നടന്നു 
സ്‌കൂൾ മാനോജർ വെരി റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു. 


സമീപ നാളുകകളിൽ കുട്ടികൾക്കിടയിൽ ഉണ്ടായ ലഹരി ഉപയോഗത്തിനെതിരെ അദ്ധ്യാപകരും, മാതാപിതാക്കളും, പോലീസും ജാഗ്രത വർധിപ്പിക്കണമെന്ന് ജോസ് കെ മാണി അഭിപ്രായപെട്ടു. പ്രസ്‌തുത സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ.ഫാ. ജോർജ് പുല്ലുകാലായിൽ വിരമിക്കുന്നവരെ ആദരിക്കുകയും എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.വാർഷികത്തോടനുബന്ധിച്ച്  കുട്ടികളുടെ കരാട്ടേ പ്രദർശനം, ഡാൻസ് അരങ്ങേറ്റം, വിവിധ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു.
Previous Post Next Post