രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ...




രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയിൽ വച്ചാണ് സംഭവം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ മുടക്കിയത്.ഡയാലിസ് ചെയ്യാനുള്ള രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളും രോഗിക്ക് ഉണ്ടായിരുന്നുവെന്ന് ആംബുൻസ് ഡ്രൈവർ പറയുന്നു. നാല് മിനിറ്റോളം ഇന്നോവ വഴിമുടക്കിക്കൊണ്ട് മുന്നിൽ പാഞ്ഞുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റോങ് സൈഡ് കേറി ഓവർടേക്ക് ചെയ്ത് പോകേണ്ടി വന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post