ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം...



പാലക്കാട് കപ്പൂരിൽ ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം. ഇഫ്താ൪ സംഗമത്തിനെത്തിയവ൪ അകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് കപ്പൂ൪ പഞ്ചായത്തംഗം സൽമയുടെ വീട്ടിലാണ് സംഭവം. പ്രദേശത്തെ ക്ലബ്ബിൻ്റെ ഇഫ്താ൪ വിരുന്ന് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 200 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം, അപകടത്തിൽ ആ൪ക്കും പരിക്കില്ല. എന്നാൽ തെങ്ങുവീണ് വീടിൻ്റെ ഒരു വശം തക൪ന്നു. 

Previous Post Next Post