തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറുടെ പക്കലാണ് പാമ്പിനെ കണ്ടെത്തിയത് . ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബിരിയാണി ചെമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായത്. തിരുവനന്തപുരം ഡിപ്പോയില്‍ വച്ചാണ് വിജിലന്‍സ് ഇയാളെയും പാമ്പിനെയും പിടികൂടിയത്. ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഈ മാസം 21നായിരുന്നു സംഭവം. തിരുമല സ്വദേശിക്ക് വേണ്ടിയാണ് പാമ്പിനെ എത്തിച്ചത്. പെറ്റ് ഷോപ്പ് ഉടമയ്ക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.