മദ്യലഹരിയിൽ അയൽവാസിയെ കൊലപ്പെടുത്തിയ സംഭവം : സഹോദരങ്ങൾ അറസ്റ്റിൽ




മുണ്ടൂരിൽ മദ്യലഹരിയിൽ അയൽവാസിയെ കൊലപ്പെടുത്തിയ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കുമ്മൻകോട് നൊച്ചിപ്പുള്ളി സ്വദേശികളായ വിനോദ്, ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. അയൽവാസിയായ മണികണ്ഠനെ ഇരുവരും ചേർന്ന് ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴുണ്ടായ ആക്രമണത്തിലാണ് അയൽവാസി കൊല്ലപ്പെട്ടതെന്നാണ് അറസ്റ്റിലായ സഹോദരങ്ങൾ പൊലീസിന് നൽകിയ മൊഴി.
Previous Post Next Post