എൽഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ വാക്കേറ്റം; പഞ്ചായത്ത് പ്രസിഡന്‍റ് കുഴഞ്ഞുവീണു



കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആയിഷയെ തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസ് മുറിയിൽ എൽ ഡി എഫ് അംഗങ്ങൾ തടഞ്ഞു വെച്ചതിനെതുടർന്നാണ് പ്രസിഡന്‍റ് കുഴഞ്ഞു വീണതെന്ന് യു ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.

ജീവനക്കാരനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യു ഡി എഫ് -എൽ ഡി എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. സഹപ്രവർത്തകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപെട്ട് എൽ ഡി എഫ് അംഗങ്ങൾ രംഗത്ത് എത്തിയതാണ് വാക്കേറ്റത്തിന് കാരണമായത്.

Previous Post Next Post