കാറിൽ സ്കൂട്ടറിടിച്ചു റോഡിലേക്ക് തെറിച്ചുവീണു; യുവാവിന് ദാരുണാന്ത്യം



പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്‌. കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസിനാണ് (22) ദാരുണാന്ത്യം സംഭവിച്ചത്.

കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും. മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിലുണ്ടായ അനസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു നാട്ടുകാർ പറയുന്നു. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെറിച്ചുവീണ അനസിന്‍റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയോ എന്ന് പരിശോധിച്ചു വരികയാണ്. കൊപ്പം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Previous Post Next Post