സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തെ പോലീസ് മർദ്ദിച്ചതായി പരാതി



മാവേലിക്കര: സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തെ നൂറനാട് പോലീസ് മർദ്ദിച്ചതായി പരാതി. പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റിയംഗം മുതുകാട്ടുകര ആനന്ദഭവനത്തിൽ ആനന്ദനാണ് എസ്.ഐ, ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.പടനിലം ശിവരാത്രി ഉത്സവ ദിവസം മുതുകാട്ടുകര കരയുടെ കെട്ടുകാഴ്ചയ്ക്കൊപ്പം ആനന്ദൻ ക്ഷേത്രത്തിലെത്തിയിരുന്നു. വൈകിട്ട് 6.30 ഓടെ ക്ഷേത്രമൈതാനിയുടെ വടക്കു ഭാഗത്ത് ഇരുകൂട്ടർ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ അവിടെയെത്തിയ എസ്.ഐയുടെനിർദ്ദേശ പ്രകാരം പോലീസ് സംഘത്തിലുണ്ടായിരുന്ന സി.പി.ഒ ലാത്തി ഉപയോഗിച്ച് ഇടത് കാൽമുട്ട് ഭാഗത്ത് അടിക്കുകയും പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പരാതി. അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും എക്സ്റേ പരിശോധനയിൽ അടിയേറ്റ ഭാഗത്തെ എല്ലിന് പൊട്ടലുള്ളതായി കാണുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തു.നൂറനാട് പോലീസിൻ്റെ പൊതുജനങ്ങളോടുള്ള സമീപനം സംബന്ധിച്ച് പൊതുപ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും വിമർശനം നടത്തിയിട്ടുള്ളതിൽ സബ് ഇൻസ്പെക്ടർ അടക്കമുള്ളവർക്ക് ഉണ്ടായിട്ടുള്ള വിരോധം മൂലമാണ് തന്നെ മർദ്ദിച്ചതെന്നും കുറ്റക്കാർക്കെതിരെനടപടിയുണ്ടാകണമെന്നും പരാതിയിൽ പറയുന്നു.

Previous Post Next Post