വെഞ്ഞാറമൂട് കൊലപാതകം: ഇളയമകൻ ഇനി തൻ്റെ കൂടെ ഇല്ലെന്ന് ഉമ്മ അറിഞ്ഞു



തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ ഇളയമകന്‍ അഹ്‌സാന്റെ മരണം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. സംഭവം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് മൂത്തമകന്‍ അഫാന്‍ അഹ്‌സാനെ കൊലപ്പെടുത്തിയ വിവരം ഷെമിയെ അറിയിക്കുന്നത്. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് ഷെമിയെ അഹ്‌സാന്റെ മരണം അറിയിച്ചത്. വിവരം അറിയിച്ചതിന് പിന്നാലെ ഐസിയുവില്‍ വളരെ വൈകാരികമായ രംഗമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Previous Post Next Post