മലപ്പുറത്ത് ശക്തമായ മഴ; സ്കൂളിൻ്റെ മേൽക്കൂരയിലെ സീലിംഗ് തകർന്ന് വീണു



മലപ്പുറത്ത് ശക്തമായ മഴയിൽ സ്കൂളിൻ്റെ മേൽക്കൂരയിലെ സീലിംഗ് തകർന്ന് വീണു. മലപ്പുറം വണ്ടൂർ വാണിയമ്പലം എൽപി സ്കൂളിൻ്റെ മേൽക്കൂരയുടെ സീലിങ്ങാണ് തകർന്നത്.നാലാം ക്ലാസ് വിദ്യാർത്ഥികളുടെ സെൻറ് ഓഫ് നടക്കുമ്പോഴാണ് സംഭവം.ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ വൻ അപകടമാണ് ഒഴിവായത്. 250 ഓളം കുട്ടികളാണ് ഹാളിലുണ്ടായിരുന്നത്.

Previous Post Next Post