ഹണി ട്രാപ്പിലൂടെ കവര്‍ച്ച; സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍


പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ഹണി ട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

ഭര്‍ത്താവുമായി പിണക്കത്തില്‍ ആണെന്നും ഇതു പരിഹരിക്കാന്‍ പൂജ വേണമെന്ന് ആവശ്യപ്പെട്ട് ജ്യോത്സനെ കല്ലാച്ചള്ളയിലെ ഒഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു -ഇവിടെവച്ച് ആദ്യം പ്രതികള്‍ മര്‍ദ്ദനം തുടങ്ങി.വിവസ്ത്രരനാക്കി പ്രതിയായ മൈമൂനയോടൊപ്പം ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തി ‘ശേഷംജ്യോത്സ്യന്റ നാലര പവന്‍ സ്വര്‍ണ്ണ മാല, മൊബൈല്‍ ഫോണും , 2000 രൂപയും പ്രതികള്‍ കൈക്കലാക്കി. നിരവധി കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീട്ടിലേക്ക് ആയിരുന്നു പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത് .പിന്നീട്കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും ജോത്സ്യന്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ മറ്റൊരു കേസില്‍ പ്രതീഷിനെ അന്വേഷിച്ച് പോലീസ് ഈ സമയം കല്ലാച്ചല്ലയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു
Previous Post Next Post